Posts

Showing posts from April, 2018

ദൈവം തെളിച്ച വഴികൾ

പത്താം ക്ലാസ് പരീക്ഷയിൽ വാടാനാം കുറുശി സ്കൂൾ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച കൊല്ലമായിരുന്നു 1972. ഒറ്റ ഫസ്റ്റ് ക്ലാസ് പോലുമില്ലാതെ എഴുതിയ കിട്ടികളിൽ പ...

പ്രതിജ്ഞ (ആറളം ഫാമിൽ 3)

പ്രതിജ്ഞകളുടെ തുടക്കം സ്കൂളിൽ നിന്നായിരുന്നു. ബെല്ലടിച്ചാൽ ഒരോക്ലാസിലുള്ളവരും പ്രത്യേകം വരികളായി  സ്കൂൾ മിറ്റത്ത് അണിനിരക്കുന്നു ഭാരതം എന്റെ രാജ്യമാകുന്നു എ...

ഫാമിലേക്ക് ( ആറളം ഫാമിൽ 2 )

താൽകാലിക അടിസ്ഥാനത്തിൽ പെരുമ്പാവൂരിന്നടുത്ത് ഒക്കലിൽ അഗ്രിക്കൾച്ചർ ഡെമോൺസ്ട്രേറ്ററായി ജോലിചെയ്യുകയായിരുന്നു ഞാൻ. ആറളം ഫാമിൽ സ്ഥിരം ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിട്ട് ഫലം പ്രതീക്ഷിച്ചിരിക്കെയാണ് എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ഒക്കലിൽ നിയമിതനായത്.   ‌ജോലിയിൽ ചേർന്നിട്ട് ഒരാഴ്ച കഞ്ഞതേയുള്ളൂ ഒരു ദിവസം ഉപ്പായുടെ കത്ത് വന്നു. ആറളം ഫാമിൽനിന്നും അപ്പോയ്മെന്റ് ഓർഡർ വന്നിട്ടുണ്ട് ഉടൻ പുറപ്പെടുക. ഒന്ന് രണ്ട് മാസം മുമ്പ് പാലക്കാട്  എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും വിളിച്ച പ്രകാരം ഞാൻ ഒരു ഇന്റർവ്യൂവിന് ഹാജറായിരുന്നു. ഒക്കലിൽ ജോലിചെയ്ത ഒരാഴ്ചത്തെ ശമ്പളത്തിന്റെ രശീത് ഞാൻ താമസിച്ചിരുന്ന വീട്ടിലെ ഇക്കായെ ഏല്പിച്ച് ഞാനുടൻ പുറപ്പെട്ടു. പെട്ടിയും തൂക്കി എറണാകുളം കെ എസ്‌ ആർട്ടീസി സ്റ്റാന്റിലെത്തി. സ്റ്റാന്റിൻലെ ചുവരിൽ ഒട്ടിച്ചിരുന്ന രാഗം എന്ന സിനിമയുടെ പോസ്റ്റർ. കടൽ കരയിൽ പേരക്കുട്ടിയോ ടൊന്നിച്ച് ഇരിക്കുന്ന മുത്തശ്ശന്റെ (അടൂർ ഭാസി)  ചിത്രമായിരുന്നു പോസ്റ്ററിൽ. എന്നാൽ പിന്നെ അതൊന്ന് കണ്ട് കളയാമെന്നായി. നേരെ പോയി മോണിങ്ങ് ഷോ കണ്ടു. കിട്ടിയ ബസ്സിൽ ഓങ്ങല്ലൂർ വന്നിറങ്ങി. രാത്രിഏഴരമണ...