മക്കളെ ഞെക്കിപ്പഴുപ്പിക്കുന്ന മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം പത്താം ക്ലാസ് പരീക്ഷയിൽ വാടാനാം കുറുശി സ്കൂൾ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച കൊല്ലമായിരുന്നു 1972. ഒറ്റ ഫസ്റ്റ് ക്ലാസ് പോലുമില്ലാതെ എഴുതിയ കിട്ടികളിൽ പകിതിയിലേറെ കുട്ടികൾ തോറ്റു പോയ കൊല്ലം. അന്ന് പാസായവരുടെ കൂട്ടത്തിൽ ഈയുളളവനും പെട്ടു എന്ന് മാത്രം. ഫെബ്രുവരി എട്ട്നായിരുന്ന് ഉമ്മായുടെ മരണം. മാർച്ചിൽ പരീക്ഷയും അല്ലായിരുന്നെങ്കി ലൊരു പക്ഷേ മർക്ക് നാല്പത്തെട്ട് ശതമാനം എന്നത് കുറേ കൂടി ഉയർന്നേനെ. എന്നെ ടി ടി സി ക്ക് വിട്ട് അന്ന് ഞങ്ങളുടെ മാനേജു മെന്റിൽ ആയിരുന്ന കാരക്കാട് സ്കൂളിൽ അദ്ധ്യാപകനാക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു മാതാപിതാക്കൾക്ക്. പക്ഷേ ഞാൻ പത്താം തരം പാസാവുന്നതു കാണാൻ ഉമ്മാക്ക് വിധിയുണ്ടായില്ല. ******************************************"***"* ആവർഷം ടി ടി സി ക്ക് കുട്ടികളെ എടുത്തില്ല. പട്ടാമ്പി കോളേജിൽ പ്രീഡിഗ്രിക്ക് പടിക്കാനായി എന്റെ ആശ. സൈക്കിൾ വാങ്ങാം കോളേജ് സ്റ്റുഡന്റായി വിലാസാം എന്നിങ്ങനെ ഒരു ഗ്രാമീണബാലന്റെ തികച്ചു ഞ്യായമായ സ്വപ്നങ്ങൾ. ആയിടെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗ് ഫ...