Posts

Showing posts from December, 2017

ശൈശവം

Image
1.  ജനനം   ***************** അതത്ര വലിയ ഒരു സംഭവമൊന്നുമായിരുന്നില്ല . അക്കാലത്ത് എല്ലാവരും ജനിക്കുമ്പോലെ ഒരു ജനനം , ഒറ്റ വ്യത്യാസമേ പറയപ്പെട്ടിട്ടുള്ളൂ അതാണു കഥ . കാരക്കാട് റെയിൽ വേ സ്റ്റേഷനു തെക്ക് പുലാക്കൽ അബ്ദുറഹ്മാനിക്കാന്റെ അതായത് എന്റെ ഉമ്മാന്റെ വീട്ടിലെ വടക്ക്യാറ എന്ന വലിയവെളിച്ചമില്ലാത്ത മുറിയിലായിരുന്നു സംഭവം . ഒരു വേനൽ കാലത്ത് . ആശുപത്രിയില്ലാതെ പേറു നടക്കില്ല എന്ന നിലയിലേക്കൊന്നും ജനം അന്ന് പുരോഗമിച്ചിരുന്നില്ല . എന്തിന് സുൽത്താന്റെ കഥയിലെ കതീസാനെപ്പോലെ ഡാക്കിട്ടരെ കൊണ്ടുവായോ എന്ന് വാശിപിടിക്കാൻ പ്പോലും അന്നത്തെ സ്ത്രീകൾ വളർന്നിട്ടുണ്ടായിരുന്നില്ല . ഒസാത്തിയായിരുന്നു കർമ്മി . നഴ്സുമാരും രംഗപ്രവേശം ചെയ്തിരുന്നില്ല . സന്ധ്യയോടെ ഉമ്മാക്ക് നോവുതുടങ്ങി ചെറുതായിട്ട് . പ്രസവവേദന . ചിലരിതിനെ നൊമ്പലം തുടങ്ങുക എന്നും പറഞ്ഞുവന്നു . വെല്ലിമ്മാക്ക് സംശയം നോവുതന്നെയാണോ . സംഗതി ആകെയുള്ള മകളുടെ കടുഞ്ഞൂലായതുകൊണ്ട് വെല്ല്യുപ്പ ചില മുൻകരുതലൊക്കെ ചെയ്തിരുന്നു . വാല്ല്യക്കാരൻ ചാമിയെ വീട്ടിൽ നിർത്തിയിരുന്നു . ബീരാപ്പവെല്ലിപ്പാന്റെയും ഔളവെല്ലിപ്പാന്റെയും വീട്ടിൽ വിവരമറിയിച്ചു . അവർ വെല്ലിമ