Posts

Showing posts from April, 2021

ചെമ്പന്റെ ന്യായം ( ആറളം ഫാമിൽ 5)

ഒരു സംസ്ഥാനത്ത് ഒരു യന്ത്രവൽകൃതഫാം എന്ന ജവഹർലാൽ നെഹറുവിന്റെ പദ്ധതിപ്രകാരം റഷ്യൻ സഹായത്തോടെ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്ഥാപനമായിരുന്നു സ്റ്റേറ്റ് ഫാംസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതിനു കീഴിൽ 1970കളുടെ തുടക്കത്തിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ആറളംഫാം.  ഈ ഫാമിലായിരുന്നു എന്റെ ആദ്യ നിയമനം. അവിടെ കൈലാസം എന്നറിയപ്പെടുന്ന യൂണിറ്റ് നമ്പർ 7 B യിൽ യൂണിറ്റ് ഇൻ ചാർജ്ജായി നിയുക്തനായ കാലം. എനിക്കന്ന് പ്രായം ഇരുപത്തൊന്ന്. മാസപ്പടി രൂപ മുന്നൂറ്റമ്പത്. ഇരുനൂറ്റമ്പത് രൂപകൊടുത്താൽ ഒരു പവൻ സ്വർണ്ണം കിട്ടുമായിരുന്ന കാലം. കൂടെ പഠിച്ച കുരിയൻ, രാജൻ പേരാമ്പ്രക്കാരൻ പദ്മനാഭൻ എന്നിവർ സഹപ്രവർത്തകർ. മൺകട്ടയും ടാർ ഷീറ്റും കൊണ്ട് പണിത താൽക്കാലിക കെട്ടിടങ്ങളിൽ താമസം. ഓഫീസും അതുതന്നെ. അടുത്തുതന്നെ ഒരു കുടിലിൽ പ്രാഞ്ചി എന്ന് വിളിക്കപ്പെടുന്ന ഫ്രാൻസിസ് കാന്റീൻ നടത്തുന്നു. കീഴ്പള്ളിക്കാരനാണ്. കാന്റീനിനു പുറമേ കോണ്ട്രാക്റ്റ് ജോലികളും ഉണ്ട്. കൂടെ പണിയർ കാട്ടിൽ നിന്ന് ശേഖരിച്ച് കൊണ്ടു വരുന്ന വന വിഭവങ്ങളുടെ കച്ചവടവും. കാട് വെട്ടിത്തെളിച്ച എഴുനൂറ്റമ്പത് ഏക്കർ സ്ഥലത്ത് കശുമാവ് തെങ്ങ് മുതലായ നാണ്യ വിളകൾ നട്ടുവളർത്തുക എന്നതാകുന്ന

പരിപ്പുതോട്ടിലേക്ക് (ആറളം ഫാമിൽ 4)

അങ്ങനെ സത്യപ്രതിജ്ഞ കഴിഞ്ഞു. ഞങ്ങൾ, ഞാനും മോഹനനും ബഷീറും അഗ്രിക്കൾച്ചർ ഓഫീസർ കലാം സാറിന്റെ മുറിയിലേക്ക് ആനയിക്കപ്പെട്ടു. ഞങ്ങൾ അദ്ദേഹത്തെ വന്ദിച്ച് അകത്തു കയറി. തന്റെ ചെറിയ മുറിയിൽ തിരിയുന്ന കശേരയിൽ വലിയ ഗൗരവത്തിൽ അദ്ദേഹമിരിക്കുന്നു. സുന്ദരമായ വട്ടമുഖത്ത് അതിനു ചേരാത്ത കട്ടിമീശ. മുഖത്ത് ചിരിയുടെ ലാഞ്ചന പോലുമില്ല. എനിക്കതൊരു കൃത്രിമ ഗൗരവമായിട്ടാണു തോന്നിയത്. ചെന്നുകയറിയ ഉടനെ തന്റെ കൊല്ലം ഭാഷയിൽ ഒറ്റ വിരട്ടലായിരുന്നു. ഇവിടെ ഉഴപ്പൊന്നും നടക്കില്ല. നന്നായി ജോലിചെയ്താൽ നിങ്ങൾക്കിവിടെ നല്ല ഭാവിയുണ്ട്. നന്നയി ജോലിചെയ്യാതതിന്റെ പേരിൽ രണ്ടു പേരെ ഈയിടെ പിരിച്ചു വിട്ടതേയുള്ള. പരിചയക്കാരോടും അല്ലാത്തവരോടും മൊക്കെ ആവശ്യത്തിനും അല്ലാതെയും ചിരിക്കുകയും സരസമായി സംസാരിക്കുകയും  ചെയ്യുന്ന പത്തൊമ്പതുകാരനായ എനിക്ക് കലാം സാറിന്റെ വിരട്ട് അത്ര കാര്യമായി ഏറ്റില്ല. മോഹനനും തിരൂർക്കാട്ട് കാരൻ ബഷീറും അസാരം വിരണ്ടു എന്ന് തോന്നുന്നു. എനിക്ക് യൂണിറ്റ് ആറിലേക്കായിരുന്നു നിയോഗം. ഹെഡോഫീസായ ഓടംതോട്ടിൽ നിന്നും ഏഴു കിലോമീറ്ററോളം അകലെ. കലാം സാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങൾ വരാന്തയിൽ വന്നിരുന്നു. അവിടെ രണ്ടു തൊഴിലാള