Posts

Showing posts from February, 2018

ആറളം ഫാമിൽ 1

ആത്മ കഥയിൽ നിന്നൊരു ഏട്. ആറളം ഫാമിൽ 1 ***************** ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചിലാണ് ഞാൻ തലശേരിയിൽ നിന്നും പത്തറുപതു കിലീമീറ്റർ അകലെ കുടകുമലയുടെ കീഴെ സ്ഥിതിചെയ്യുന്ന ആറളം ഫാമിൽ ഫീൽഡ്മാനായി നിയമിതനായത്. പോസ്റ്റുമാൻ എന്നൊക്കെപറയുമ്പോലെ കേൾക്കാനത്ര ഗുമ്മുള്ള തസ്ഥിക നാമമല്ലായിരുന്നു എങ്കിലും നല്ല അധികാരവും ഉത്തരവാദിത്ത്വവുമുള്ള ഏർപ്പാടായിരുന്നു. ഒരു സബ് യൂണിറ്റിന്റെ സ്വതന്ത്ര ഉത്തരവാദിത്വം.  ഇരുനൂറ്റി ത്തൊണ്ണൂറു രൂപ മാസ്സപ്പടി. ഇന്ന് കേൾക്കുമ്പോൾ തുക ചെറുതായി തോന്നാമെങ്കിലും അന്നത് വലിയ ശമ്പളം തന്നെയായിരുന്നു. സ്വർണ്ണവില വെച്ചളന്നാൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില. അടിയന്തരാവസ്ഥകാലം മേലു ദ്യോഗസ്ഥരൊക്കെ വിലസിഭരിച്ച കാലം. താഴെയുള്ള വരുടെ മനസുകളിൽ അടിച്ചർത്തലിനോട് എതിർപ്പ് കൂടിക്കൂടി വന്നിരുന്നകാലം.... ഫാമിൽ തൊഴിലാളി  ‌ യൂണിയനുകൾ ശക്തമായിരുന്നു.‌ കടന്നപ്പള്ളി രാമാചന്ദ്രന്റെ നേതൃത്വത്തിൽ ഐ എൻ ടി യു സി ഓ ഭരതന്റെ നേതൃത്വതിൽ സിഐടിയു പിന്നെ യു ടി യു സി യും എ ഐ ടി യു സിയും ഉണ്ടായിരുന്നു. ഒന്നും കഴിഞ്ഞ് രണ്ടാമത്തേതിന് സമരം ഘൊരാവോ മുതലായ ഏർപ്പാടുകളൊക്കെയുണ്ടായിരുന്നത് അടിയന്തിരാവസ്ഥയിൽ ഒരല