Posts

Showing posts from April, 2018

ദൈവം തെളിച്ച വഴികൾ

പത്താം ക്ലാസ് പരീക്ഷയിൽ വാടാനാം കുറുശി സ്കൂൾ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച കൊല്ലമായിരുന്നു 1972. ഒറ്റ ഫസ്റ്റ് ക്ലാസ് പോലുമില്ലാതെ എഴുതിയ കിട്ടികളിൽ പകിതിയിലേറെ കുട്ടികൾ തോറ്റു പോയ കൊല്ലം. അന്ന് പാസായവരുടെ കൂട്ടത്തിൽ ഈയുളളവനും പെട്ടു എന്ന് മാത്രം. ഫെബ്രുവരി എട്ട്നായിരുന്ന് ഉമ്മായുടെ മരണം. മാർച്ചിൽ പരീക്ഷയും അല്ലായിരുന്നെങ്കി ലൊരു പക്ഷേ മർക്ക് നാല്പത്തെട്ട് ശതമാനം എന്നത് കുറേ കൂടി ഉയർന്നേനെ. എന്നെ ടി ടി സി ക്ക് വിട്ട് അന്ന് ഞങ്ങളുടെ മാനേജു മെന്റിൽ ആയിരുന്ന കാരക്കാട് സ്കൂളിൽ അദ്ധ്യാപകനാക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു മാതാപിതാക്കൾക്ക്. പക്ഷേ ഞാൻ പത്താം തരം പാസാവുന്നതു കാണാൻ ഉമ്മാക്ക് വിധിയുണ്ടായില്ല. ആവർഷം ടി ടി സി ക്ക് കുട്ടികളെ എടുത്തില്ല. പട്ടാമ്പി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാനായി എന്റെ ആശ. സൈക്കിൾ വാങ്ങാം കോളേജ് സ്റ്റുഡന്റായി വിലാസാം എന്നിങ്ങനെ ഒരു ഗ്രാമീണബാലന്റെ തികച്ചു ന്യായമായ സ്വപ്നങ്ങൾ. ആയിടെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗ് ഫാക്കൽട്ടിയുടെ പ്രിൻസിപ്പ്ലായി ചാർജ്ജെടുത്ത് ഉപ്പായുടെ മൂത്തമ്മാന്റെ മകൻ കെ പി ഹംസ സാറിനെകാണാൻ എന്റെ ഉപ്പയും സുഹൃത്ത് ആക്കയ

പ്രതിജ്ഞ (ആറളം ഫാമിൽ 3)

പ്രതിജ്ഞകളുടെ തുടക്കം സ്കൂളിൽ നിന്നായിരുന്നു. ബെല്ലടിച്ചാൽ ഒരോക്ലാസിലുള്ളവരും പ്രത്യേകം വരികളായി  സ്കൂൾ മിറ്റത്ത് അണിനിരക്കുന്നു ഭാരതം എന്റെ രാജ്യമാകുന്നു എല്ലാഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാകുന്നു എന്നു തുടങ്ങി ജൈഹിന്ദ് വരെ പ്രതിജ്ഞ പിന്നെ ഗുരുക്കൾ മാഷടെ വക ഉപദേശങ്ങൾ പിന്നെ ജനഗണമന അതുകഴിഞ്ഞാൽ വീണ്ടുമൊരു മണിയടി   തുടർന്ന്  ക്ലാസുകളിലേക്ക് ഒരോട്ടം അതായിരുന്നു പതിവ്. പിന്നീട് ഞാനൊരു പ്രതിജ്ഞ ചെയ്തു 1975 ഒക്റ്റോബർ ഇരുപതിന് കാലത്ത് പത്തുമണിക്ക് ആറളം ഫാമിൽ ജോലിയിൽ ചേർന്നപ്പോൾ. തലേന്ന് രാത്രി കണ്ണൂരിൽ ഒരു ഹോട്ടലിൽ തങ്ങി രാവിലെ ഇരിട്ടി പാലപ്പുഴ വഴി ആറളം ഫാമിന്റെ ഹെഡാഫീസായ ഓടന്തോട്ട് എത്തുകയായിരുന്നു. പാലപ്പുഴ ഗേറ്റിൽ നിന്നും വാച്ചുമാന്മാർ ഞങ്ങളെ ഒരു ലോറിയിൽ കയറ്റി വിട്ടു. മോഹനനും ബഷീറും ആയിരുന്നു കൂടെ എന്നാണ് ഓർമ്മ. കാടും കാട്ടാറുകളും ഒക്കെക്കൂടി പ്രകൃതിരമണീയമായ സ്ഥലം. കുഞ്ഞിമോനാജി പണിത പഴയ ബംഗ്ലാവായിരുന്നു ആപ്പീസ്. മുകളിലെനിലയിൽ ഡയറക്റ്ററുടെ ഓഫീസും വിശ്രമമുറിയും. പത്തുമണിക്ക് ഞങ്ങളെ പ്രതിജ്ഞ ചെയ്യാൻ വിളിച്ചു. സി ടി സി ആർ ഐയിൽ നിന്നും ഡെപ്പ്യൂട്ടേഷനിൽ വന്ന കുറുപ്പ് സാർ ആണ് സൂപ്രണ്ട്. അദ്

ഫാമിലേക്ക് ( ആറളം ഫാമിൽ 2 )

താൽകാലിക അടിസ്ഥാനത്തിൽ പെരുമ്പാവൂരിന്നടുത്ത് ഒക്കലിൽ അഗ്രിക്കൾച്ചർ ഡെമോൺസ്ട്രേറ്ററായി ജോലിചെയ്യുകയായിരുന്നു ഞാൻ. ആറളം ഫാമിൽ സ്ഥിരം ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിട്ട് ഫലം പ്രതീക്ഷിച്ചിരിക്കെയാണ് എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ഒക്കലിൽ നിയമിതനായത്.   ‌ജോലിയിൽ ചേർന്നിട്ട് ഒരാഴ്ച കഞ്ഞതേയുള്ളൂ ഒരു ദിവസം ഉപ്പായുടെ കത്ത് വന്നു. ആറളം ഫാമിൽനിന്നും അപ്പോയ്മെന്റ് ഓർഡർ വന്നിട്ടുണ്ട് ഉടൻ പുറപ്പെടുക. ഒന്ന് രണ്ട് മാസം മുമ്പ് പാലക്കാട്  എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും വിളിച്ച പ്രകാരം ഞാൻ ഒരു ഇന്റർവ്യൂവിന് ഹാജറായിരുന്നു. ഒക്കലിൽ ജോലിചെയ്ത ഒരാഴ്ചത്തെ ശമ്പളത്തിന്റെ രശീത് ഞാൻ താമസിച്ചിരുന്ന വീട്ടിലെ ഇക്കായെ ഏല്പിച്ച് ഞാനുടൻ പുറപ്പെട്ടു. പെട്ടിയും തൂക്കി എറണാകുളം കെ എസ്‌ ആർട്ടീസി സ്റ്റാന്റിലെത്തി. സ്റ്റാന്റിൻലെ ചുവരിൽ ഒട്ടിച്ചിരുന്ന രാഗം എന്ന സിനിമയുടെ പോസ്റ്റർ. കടൽ കരയിൽ പേരക്കുട്ടിയോ ടൊന്നിച്ച് ഇരിക്കുന്ന മുത്തശ്ശന്റെ (അടൂർ ഭാസി)  ചിത്രമായിരുന്നു പോസ്റ്ററിൽ. എന്നാൽ പിന്നെ അതൊന്ന് കണ്ട് കളയാമെന്നായി. നേരെ പോയി മോണിങ്ങ് ഷോ കണ്ടു. കിട്ടിയ ബസ്സിൽ ഓങ്ങല്ലൂർ വന്നിറങ്ങി. രാത്രിഏഴരമണിയായി തറവാട്ടിലെത്ത