Posts

Showing posts from March, 2018

ഒരു കൂട്ടു കാരനെക്കുറിച്ചുള്ള ഓർമ്മ

ഒരുദിവസം മഗ്രിബ് ബാങ്കുകൊടുക്കുന്ന നേരത്ത് കണ്ടാറിപ്പാടത്ത് മേയ്കാൻ കൊണ്ടു പോയ കന്നുകളെ തെളിച്ചു കൊണ്ട് വന്ന കോപ്പന്റെ കൂടെയാണവൻ വന്നത്. വൃത്തിയുളള ട്രൗസറും ഷർട്ടും ധരിച്ച മുടി വെട്ടിയൊതുക്കിയ സുന്ദരനായകുട്ടി. പതിമൂന്നോ പതിനാലോ വയസുകാണും. ഞാനും മച്ചുനൻ കുഞ്ഞിപ്പയും കുളത്തിൽ നിന്നും കയ്യും കാലും കഴുകി വന്നിട്ടേ ഉണ്ടായിരുന്നുളളൂ.അത് പതിവായിരുന്നു സന്ധ്യയായാൽ കുളത്തിൽ പോയി കയ്യും കാലും കഴുകി വരണം പഠിച്ചത് ഓതണം പിന്നെ സ്കൂളിലെ പാഠങ്ങൾ പഠിക്കണം. ഇശാ ബാങ്കു കൊടുക്കുന്നതു വരെയായിരുന്നു ഈ തടവ്... '' മ്മേ ഞാൻ കാന്ന്കളെആയിട്ട് വരുമ്പൊ റെയിലിമ്മക്കൂടെ പടിഞ്ഞാട്ട് പോണു. ഏതോ ള്ളോട്ത്തെ കുട്ട്യാ തോണ് ണൂ.‌ അപ്പോ ഞാൻ കൂട്ടിക്കൊട്ന്നതാ '' വെല്ലിമ്മ അവനോട് പലതും ചോദിച്ചു. രാജു എന്നാണ് പേര് എന്നും ഒമ്പതാം ക്ലാസിൽ പഠിക്കുന്നവനാണെന്നും കായംകുളത്തുളള വീട്ടിൽ നിന്നും പിണങ്ങിപ്പോന്നതാണെന്നും മനസിലായി. ക്ഷീണിച്ചവശനായിരുന്ന അവന് വെല്ലിമ്മ അടുക്കളയിൽ കൊണ്ടു പോയി വയറുനിറയെ ഭക്ഷണം കൊടുത്തു. ഇവടെ നിന്നോ ആരെങ്കിലും അന്വേഷിച്ച് വര്വോന്ന് നോക്കാം. പൊതുവെ അലഞ്ഞു നടക്കുന്ന കുട്ടികൾ വന്നുപെട്ടാൽ അവരെ ന