Posts

Showing posts from January, 2023

പരിപ്പുതോട്ടിലേക്ക് (ആറളം ഫാമിൽ 4)

അങ്ങനെ സത്യപ്രതിജ്ഞ കഴിഞ്ഞു. ഞങ്ങൾ, ഞാനും മോഹനനും ബഷീറും അഗ്രിക്കൾച്ചർ ഓഫീസർ കലാം സാറിന്റെ മുറിയിലേക്ക് ആനയിക്കപ്പെട്ടു. ഞങ്ങൾ അദ്ദേഹത്തെ വന്ദിച്ച് അകത്തു കയറി. തന്റെ ചെറിയ മുറിയിൽ തിരിയുന്ന കശേരയിൽ വലിയ ഗൗരവത്തിൽ അദ്ദേഹമിരിക്കുന്നു. സുന്ദരമായ വട്ടമുഖത്ത് അതിനു ചേരാത്ത കട്ടിമീശ. മുഖത്ത് ചിരിയുടെ ലാഞ്ചന പോലുമില്ല. എനിക്കതൊരു കൃത്രിമ ഗൗരവമായിട്ടാണു തോന്നിയത്. ചെന്നുകയറിയ ഉടനെ തന്റെ കൊല്ലം ഭാഷയിൽ ഒറ്റ വിരട്ടലായിരുന്നു. ഇവിടെ ഉഴപ്പൊന്നും നടക്കില്ല. നന്നായി ജോലിചെയ്താൽ നിങ്ങൾക്കിവിടെ നല്ല ഭാവിയുണ്ട്. നന്നയി ജോലിചെയ്യാതതിന്റെ പേരിൽ രണ്ടു പേരെ ഈയിടെ പിരിച്ചു വിട്ടതേയുള്ള. പരിചയക്കാരോടും അല്ലാത്തവരോടും മൊക്കെ ആവശ്യത്തിനും അല്ലാതെയും ചിരിക്കുകയും സരസമായി സംസാരിക്കുകയും  ചെയ്യുന്ന പത്തൊമ്പതുകാരനായ എനിക്ക് കലാം സാറിന്റെ വിരട്ട് അത്ര കാര്യമായി ഏറ്റില്ല. മോഹനനും തിരൂർക്കാട്ട് കാരൻ ബഷീറും അസാരം വിരണ്ടു എന്ന് തോന്നുന്നു. എനിക്ക് യൂണിറ്റ് ആറിലേക്കായിരുന്നു നിയോഗം. ഹെഡോഫീസായ ഓടംതോട്ടിൽ നിന്നും ഏഴു കിലോമീറ്ററോളം അകലെ. കലാം സാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങൾ വരാന്തയിൽ വന്നിരുന്നു. അവിടെ രണ്ടു തൊഴിലാള