സിനിമാ ജിഹാദ്
സിനിമ കരുത്തുറ്റ ഒരു മാധ്യമമാണ്. മനുഷ്യന്റെ അബോധമനസിനെ അധിനിവേശിച്ച് പരിവർത്തിപ്പിക്കാൻ ശക്തിയുള്ള മീഡിയ. സിനിമയെ ഇസ്ലാമിനെതിരെ പൊതുബോധം സൃഷ്ടിക്കാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു പാട് ഹോളീവുഡ് സിനിമകൾ ഇതിനുദാഹരണമായി കാണിക്കാനുണ്ട്. സ്റ്റിഫാൻ സ്പിൽ ബർഗ്ഗിന്റെ ട്രൂ ലൈസ് പെട്ടന്ന് ഓർമ്മയിൽ വന്ന ഉദാഹരണം മാത്രം... ഈ ഒഴുക്കിനൊരു തടയിടാൻ പരിശ്രമിച്ച ആളായിരുന്നു മുസ്തഫാ അക്കാദ്. ഇംഗ്ലീഷിലും അറബിയിലുമായി അദ്ദേഹം നിർമ്മിച്ച ദ മെസേജ് ഉമർ മുക്താർ എന്നിവ ഒരു പരിധിവരെ ഇസ്ലാമിനെക്കുറിച്ച് പശ്ചാത്യർക്ക് ഇടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ തീർക്കാൻ കുറെയൊക്കെ പ്രര്യപ്തമായി. പിന്നീട് കുറേക്കൂടി ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശത്തോടെ സലാഹുദ്ദീൻ അയ്യൂബിയുടെ കഥ സിനിമയാക്കാൻ ശ്രമിക്കുന്നതിനിടെ ഇറാക്കിൽ വെച്ച് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിനു നേരെ സാമ്രാജ്യത്വ സേന നടത്തിയ റോക്കറ്റാക്രമണത്തിൽ അദ്ദേഹം തന്റെ മകളോടൊപ്പം കൊല്ലപ്പെടുകയായിരുന്നു.... അതുപോലെ ഇറാനിയൻ സംവിധായകൻ മജീദി മജ്ജീദിയുടെ ചില സിനിമകളും ഇവ്വിഷയകമായി പറയാവുന്നതാണ്. ഇവയൊക്കെ ഒഴിച്ചാൽ സാമ്പ്രദായിക സിനിമകളുടെ പൊതുവായ രീതി ഇസ്ലാമി