കടം കഥ.....

എന്നും കഥ പറഞ്ഞു തന്നിരുന്നത് ഉമ്മയും വെല്ല്യുമ്മയു മൊക്കെ യായിരുന്നു.. ജിന്നിന്റെ യും മലക്കിന്റേയും ശൈത്താന്മാരുടെയു മൊക്കെ കഥകൾ.ബദറുൽ മുനീറി ന്റെ യും ഹുസനുൽ ജമാലിന്റെ യും കഥകൾ ..ഒരു ദിവസം രണ്ടു പേരും തഴഞ്ഞപ്പോൾ വീട്ടിലെ അടുക്കളയിൽ ഭരണം നടത്തിയിരുന്ന ഇത്തിക്കുട്ടി താത്താനോട് നാലു വയസ്സുകാരൻ ചോദിച്ചു യ്കൊരു കത പറഞ്ഞു തര്വോ... കുട്ടീ വേറെ പണിയുണ്ട് തൊടൂ‌ല്‌‌  പോയി കളിക്ക് എന്നായി തള്ള... കുറച്ചുനേരം പുറത്തൊക്കെ പോയി വന്ന് വീണ്ടും അടുക്കളയിൽ തിരക്കിട്ടെന്തോ പണിചെയ്യുകയായിരുന്ന അവരോടു വീണ്ടും ചോദിച്ചു കഥപറഞ്ഞ് തര്വോ ?.. അപ്പോഴവർ പറഞ്ഞു ... കത കത കസ്തൂരി... കണ്ണൻ ചെരട്ട വില്ലൂരി .. കാക്കാതോട്ടിലെ മീനിനു മുള്ളില്ലാ... അതെന്താന്നറിയ്വോ 
... കുട്ടി പറഞ്ഞു ഇല്ല..
ന്നാ അതു പോയി ആലോയ്ച്ച് കണ്ടു പുടിച്ച് ബാ ന്നാ ബെല്ല്യേ കത പറഞ്ഞു തരാ..
കുട്ടി കടം കഥ മനസ്സിലിട്ട് പുറത്തിറങ്ങി ... വിശാലമായ തൊടിയിലൂടേ മാവുകളും പ്ലാവുകളും വെയിൽ കൊണ്ട് ചിത്രം വരയ്കുന്ന വഴികളിലൂടെ തെളിനീരിൽ പരൽ മീനുകൾ പുളച്ചു നീന്തുന്ന കുളക്കരയിലൂടെ വയൽ വരമ്പിലൂടെ ഒക്കെ അലയുന്നതിന്നിടെ  കടം കഥ എവിടെയോ വീണുപോയി.  പിന്നെ കാലങ്ങൾക്കു ശേഷം ഇത്തിക്കുട്ടി താത്ത ഓർമ്മയിലേക്കു ഓടി വരുമ്പോളൊക്കെ കൂടെ ഈ കടം കഥയും കൂടെയുണ്ടാകും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത കഥ ...കഥ കഥ കസ്തൂരി.......

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്