Posts

Showing posts from May, 2019

അവനെ ഇങ്ങോട്ടയക്ക് ഇവിടെ അവനു പറ്റിയ കോഴ്സുകളുണ്ട്....

ഉപ്പായുടെ മൂത്തുമ്മയുടെ മകൻ ബാവുട്ടി എന്ന് വിളിക്കുന്ന  കെപി ഹംസ ഉപ്പയോട് ആവശ്യപ്പെട്ടതാണ്.. കാര്യം ആത്മകഥയുടെ ഒരദ്ധ്യായമാകുന്നു. കാലം 1972 ഞാൻ പത്താം തരം ചെറ്ങ്ങനെ പാസായകാലം. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗ് ഫാക്കൽട്ടിയുടെ പ്രിൻസിപ്പലായി ഹംസ സാർ ചാർജ്ജെടുത്ത കാലം. അനുജനെ കാണാൻ പോയതായിരുന്നു എന്റെ ഉപ്പ കൂടെ ആത്മ സുഹൃത്ത് ആക്കയും. സൽക്കാരമൊക്കെ കഴിഞ്ഞ് മടങ്ങവേ ഹംസ സാർ ഉപ്പായോട് ചോദിച്ചു " നമ്മുടെ തല വല്ല്യോൻ ഇപ്പോളെന്ത് ചെയ്യുന്നു" തലവല്ല്യോൻ എന്ന വിശേഷണത്തിനൊരു കാരണമുണ്ട് കുഞ്ഞായിരിക്കെ ഞാനൊരു അശുവായിരുന്നുവത്രേ മെലിഞ്ഞ ഉടലും വലിയ തലയുമായി കാണാനൊട്ടും കൗതുകമില്ലാത്ത ഒരു കുഞ്ഞ്. സ്ഥലത്തെ പ്രധാന വൈദ്യന്മാരായ കുഞ്ചു വൈദ്യർ, ഉണ്ണിപരവൻ, വാഴേലെ തണ്ടാൻ മുതലായവർ ഗ്രാമത്തിലെ മുഴുവൻ ഇലകളും ‌ വേരുകളും  പൂക്കളും അരച്ചു കലക്കി ക്കുടിപ്പിച്ചതിന്റെ ഫലമായിട്ടാണത്രേ ഒരു മനുഷ്യക്കുഞ്ഞിന്റെ കോലത്തിലായത്. അത് വരെ വാൽമാക്രിയുടെ കോലത്തിലായിരുന്നു എന്നാണ് പ്രയപ്പെടുന്നത്. അന്ന് അകത്താക്കിയ സസ്യജാലങ്ങളിൽ മുത്തങ്ങയും തുമ്പപ്പൂവും ഉൾപെട്ടിരുന്നു എന്ന് ഇന്നും ഓർമ്മയിൽ ബാക്കി. അന്ന് ഉപ്പായുട