Posts

Showing posts from April, 2019

ഞാനും മനോരമയും

ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന മുട്ടത്തു വർക്കിയുടെ ലഘുനോവലാണ് വായിച്ചവയിൽ ആഗണത്തിൽ ആദ്യത്തേത് എന്നു തോന്നുന്നു. അതിനു മുമ്പ് ചിലമ്പൊലി പൂമ്പാറ്റ മുതലായവയിലെ ചിത്ര കഥകളും കുട്ടിക്കഥകളുമൊക്കെയേ വായിച്ചിരുന്നുളളൂ. ആയിടക്കാണ് ചേക്കാമു മാസ്റ്റർ കാരക്കാട്ട് മനോരമ ഏജൻസി എടുത്തത്. അമ്മാവൻ അലിമാസ്റ്റർ വാരികയുടെ പതിവു വരിക്കാരനായി. അതുവഴി മനോരമ വാരിക വായിക്കുക പതിവായി. അതിൽ വരാറുളള ബോബനും മോളിയു പിന്നെ അതിലെ പൈങ്കിളിനോവലുകളും മുടങ്ങാതെ വായിച്ചു വന്നു. പത്താം ക്ലാസിലൊക്കെ എത്തിയതോടെ മാതൃഭൂമി കുങ്കുമം കലാകൗമുദി മുതലായവയൊക്കെ വായിക്കാൻ തുടങ്ങിയപ്പോൾ  മനോരനയോടുളള കമ്പം പതുക്കെ കുറയുകയായിരുന്നു. എന്നിട്ടും ബോബനും മോളിയും വായിക്കാൻ വേണ്ടി മാത്രം മനോരമക്ക് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ടോംസ് സാറിനെ തികഞ്ഞ നന്ദി കേടിലൂടെ മനോരമ പുറത്താക്കും വരെ ആബന്ധം തുടർന്നു.... കലാകൗമുദി അതിൽ ബോബനും മോളിയും വരക്കാൻ അദ്ദേഹത്തെ അനുവദിച്ചത് സാഹിത്യ കേരളത്തിന് അനുഗ്രഹമായി... ഒരു പ്രസിദ്ധീകരണത്തെ അതിന്റെ പിറകിലെ പേജിൽ നിന്നു വായിച്ചു തുടങ്ങാൻ മലയാളിയെ പ്രേരിപ്പിച്ച രചയിതാവ് എന്ന ഖ്യാദി ടോംസിനു മാത്രം. ഇനി നമ്മുടെ

കരീർ ഗൈഡ്

മക്കളെ ഞെക്കിപ്പഴുപ്പിക്കുന്ന മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം പത്താം ക്ലാസ് പരീക്ഷയിൽ വാടാനാം കുറുശി സ്കൂൾ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച കൊല്ലമായിരുന്നു 1972. ഒറ്റ ഫസ്റ്റ് ക്ലാസ് പോലുമില്ലാതെ എഴുതിയ കിട്ടികളിൽ പകിതിയിലേറെ കുട്ടികൾ തോറ്റു പോയ കൊല്ലം. അന്ന് പാസായവരുടെ കൂട്ടത്തിൽ ഈയുളളവനും പെട്ടു എന്ന് മാത്രം. ഫെബ്രുവരി എട്ട്നായിരുന്ന് ഉമ്മായുടെ മരണം. മാർച്ചിൽ പരീക്ഷയും അല്ലായിരുന്നെങ്കി ലൊരു പക്ഷേ മർക്ക് നാല്പത്തെട്ട് ശതമാനം എന്നത് കുറേ കൂടി ഉയർന്നേനെ. എന്നെ ടി ടി സി ക്ക് വിട്ട് അന്ന് ഞങ്ങളുടെ മാനേജു മെന്റിൽ ആയിരുന്ന കാരക്കാട് സ്കൂളിൽ അദ്ധ്യാപകനാക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു മാതാപിതാക്കൾക്ക്. പക്ഷേ ഞാൻ പത്താം തരം പാസാവുന്നതു കാണാൻ ഉമ്മാക്ക് വിധിയുണ്ടായില്ല. ******************************************"***"* ആവർഷം ടി ടി സി ക്ക് കുട്ടികളെ എടുത്തില്ല. പട്ടാമ്പി കോളേജിൽ പ്രീഡിഗ്രിക്ക് പടിക്കാനായി എന്റെ ആശ. സൈക്കിൾ വാങ്ങാം കോളേജ് സ്റ്റുഡന്റായി വിലാസാം എന്നിങ്ങനെ ഒരു ഗ്രാമീണബാലന്റെ തികച്ചു ഞ്യായമായ സ്വപ്നങ്ങൾ. ആയിടെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗ് ഫ