കരീർ ഗൈഡ്

മക്കളെ ഞെക്കിപ്പഴുപ്പിക്കുന്ന മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം

പത്താം ക്ലാസ് പരീക്ഷയിൽ വാടാനാം കുറുശി സ്കൂൾ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച കൊല്ലമായിരുന്നു 1972. ഒറ്റ ഫസ്റ്റ് ക്ലാസ് പോലുമില്ലാതെ എഴുതിയ കിട്ടികളിൽ പകിതിയിലേറെ കുട്ടികൾ തോറ്റു പോയ കൊല്ലം. അന്ന് പാസായവരുടെ കൂട്ടത്തിൽ ഈയുളളവനും പെട്ടു എന്ന് മാത്രം. ഫെബ്രുവരി എട്ട്നായിരുന്ന് ഉമ്മായുടെ മരണം. മാർച്ചിൽ പരീക്ഷയും അല്ലായിരുന്നെങ്കി ലൊരു പക്ഷേ മർക്ക് നാല്പത്തെട്ട് ശതമാനം എന്നത് കുറേ കൂടി ഉയർന്നേനെ.
എന്നെ ടി ടി സി ക്ക് വിട്ട് അന്ന് ഞങ്ങളുടെ മാനേജു മെന്റിൽ ആയിരുന്ന കാരക്കാട് സ്കൂളിൽ അദ്ധ്യാപകനാക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു മാതാപിതാക്കൾക്ക്. പക്ഷേ ഞാൻ പത്താം തരം പാസാവുന്നതു കാണാൻ ഉമ്മാക്ക് വിധിയുണ്ടായില്ല.
******************************************"***"*
ആവർഷം ടി ടി സി ക്ക് കുട്ടികളെ എടുത്തില്ല. പട്ടാമ്പി കോളേജിൽ പ്രീഡിഗ്രിക്ക് പടിക്കാനായി എന്റെ ആശ. സൈക്കിൾ വാങ്ങാം കോളേജ് സ്റ്റുഡന്റായി വിലാസാം എന്നിങ്ങനെ ഒരു ഗ്രാമീണബാലന്റെ തികച്ചു ഞ്യായമായ സ്വപ്നങ്ങൾ.
ആയിടെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറിംഗ് ഫാക്കൽട്ടിയുടെ പ്രിൻസിപ്പ്ലായി ചാർജ്ജെടുത്ത് ഉപ്പായുടെ മൂത്തമ്മാന്റെ മകൻ കെ പി ഹംസ സാറിനെകാണാൻ എന്റെ ഉപ്പയും സുഹൃത്ത് ആക്കയും കൂടി പോയേടത്ത് വഴിത്തിരിവ് സംഭവിക്കുന്നു. ഞാനെന്തു ചെയ്യുന്നു എന്ന അന്വേഷണത്തിന് പത്ത് ജയിച്ച് വെറുതെ നിൽകുന്നു എന്ന് ഉപ്പായുടെ മറുപടി. എന്നാലവനെ ഇങ്ങോട്ട് കൊണ്ടുവാ സാനിറ്ററി ഇൻസ്പെക്ടർ ട്രൈനിങ് പടിപ്പിക്കാമെന്ന് എളാപ്പ. ഒരു കൊല്ലത്തെ കോഴ്സാണ്. വേഗം ജോലികിട്ടും. ഉപ്പാക്ക് സന്തോഷം അപേക്ഷ കൊടുത്തു. കുറേ കഴിഞ്ഞപ്പോൾ പ്രശ്നം. എസ്‌ സി ടി സി ക്ക് പതിനേഴ് വയസു തികയണം. എനിക്ക് തികഞ്ഞിട്ടില്ല. അതിനാൽ അഗ്രിക്കൾച്ചർ കോഴ്സ് പടിക്കട്ടെ. അങ്ങനെ ഞാൻ സ്വപനത്തിൽ പോലും ഇഷ്ടപ്പെട്ടിട്ടില്ലാത്ത കൃഷി ശാസ്ത്രത്തിൽ ചെന്നു പെടുന്നു. ഞാൻ പോകില്ല യ്ക്ക് പട്ടാമ്പി കോളേജിൽ പഠിച്ചാമതി എന്ന ആർഗ്യുമെന്റ് പൊന്നീച്ച പാറിച്ച ഒരു പ്രഹരത്തിലൂടെ ഉപ്പ വീറ്റോ ചെയ്തു.
*************"""""**************"***"***"""**"*******
എഴുപത്തി നാലിൽ കോഴ്സ് കഴിയുന്നു. കോഴ്സ് സർട്ടി ഫിക്കറ്റ് പാലക്കാട് എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത് ഉടനെ തന്നെ ജോലിയും കിട്ടുന്നു. ഏലാ പദ്ധതിയിൽ ഡമോൺ സ്ട്രേറ്റർ ആദ്യ ശമ്പളം ഇരുനൂറ്റി അമ്പതു രൂപ. അന്ന് ഒരു പവൻ പൊന്നിന്റെ വില.
മൂന്നു മാസം വീട്ടി നടുത്ത്. അത് കഴിഞ്ഞ് എറണാകുളം ജില്ലയിലെ ഒക്കലിൽ.. അവിടെനിന്നും ആറളം ഫാമിൽ. അവിടെനിന്നും 1982 ൽ ഫാം അസിസ്റ്റന്റായി പെരുവണ്ണാമൂഴി സുഗന്ധ വിള ഗവേഷണ സ്ഥാപനത്തിലേക്ക്. 1991ൽ അവിടെ തന്നെ ടി 6 ഫാം സൂപ്രണ്ട്. പിന്നെ 1996 ൽ ടി 8. 2003ൽ ടി 9. 2013ൽ ചീഫ് ടെക്നിക്കൽ ഓഫീസർ.  2015  നവമ്പറിൽ വിരാമം. ശമ്പളം ഒരു ലക്ഷം.
**********************************************
2010 ൽ ഏറിയാൽ ഒരു യു പി സ്കൂൾ ഹെഡ് മാസ്റ്ററായി പിരിയേണ്ടിയിരിന്ന ഞാൻ 2015 ൽ അതിന്റെ മൂന്നിരട്ടി ശമ്പളം വാങ്ങിയാണ് പിരിഞ്ഞത്...
അതെ ഞാനും എന്റെ മാതാപിതാക്കളും ആശിച്ചതിനെക്കാൾ വലുതായിരുന്നു ദൈവം എനിക്കൊരുക്കി വെച്ചിരുന്നത്...
**********************************************

മക്കളെ ഞെക്കിപ്പഴുപ്പിക്കുന്ന മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്