Posts

കൗണ്ടർ ഇന്റലിജൻസ്

ആറളം ഫാം ജീവിതത്തിന്റെ ആദ്യഘട്ടം ഈയുള്ളവൻ പരിപ്പുതോട് എന്നറിയപ്പെടുന്ന അന്നത്തെ യൂണിറ്റ് ആറിൽ ജോലിചെയ്യുന്ന കാലം. വലിയ കണിശക്കാരനായിരുന്ന ഡയറക്റ്റർ ടിഎസ്‌ ജി നായർ. സാമ്പത്തിക അഴിമതികളും ലൈംഗിക കുറ്റങ്ങളും പിടിക്കപ്പെട്ടാൽ അപ്പോൾത്തന്നെയങ്ങ് പിരിച്ചുവിടുകഎന്നതായിരുന്നു നടപ്പ്. പിന്നീട് എങ്ക്വയറി കമ്മീഷനും ചാർജ്ജ് ഷീറ്റും ഡിസ്മിസൽ ഉത്തരവുമൊക്കെ വഴിയെ. അടിയന്തരാവസ്ഥയായതുകൊണ്ട്‌ മറുവാക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാവരും വല്ലാത്തൊരു പേടിയിലങ്ങനെ കഴിഞ്ഞു കൂടി. ഏഴായിരത്തി അഞ്ഞൂറ്‌ഏക്കറിൽ പരന്ന് കിടക്കുന്ന ഫാമിൽ കിലോമീറ്ററുകൾ അകലത്തിൽ ഓരോ ഓഫീസുകൾ. ഓടന്തോട്ടിലും പരിപ്പുതോട്ടിലും പണ്ട് സ്ഥലമുടമയായിരുന്ന എ കെ കുഞ്ഞുമ്മായീൻ ഹാജി പണിത ബംഗ്ലാവുകളുണ്ടായിരുന്നതൊഴിച്ചാൽ മിക്കതും മൺ കട്ടകൊണ്ടു കെട്ടി അസ്ഫാൾട്ടിക്ക് ഷീറ്റു മേഞ്ഞ കുടിലുകൾ. കാട്ടാനക്കൂട്ടമടക്കമുള്ള മൃഗങ്ങളുടെ ആക്രമങ്ങളൊക്കെ ഉണ്ടായിട്ടും ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ സാഹസികമായി അവയിൽ കഴിഞ്ഞു പോന്നു. ഒരു യൂണീറ്റ് ഇൻ ചാർജ്ജ് മൂന്നോ നാലോ ഫീൽഡുമാന്മാർ രണ്ടോ മൂന്നോ സെക്യൂരിറ്റി ഗാർഡുമാർ ഇത്രയുമൊക്കെ യായിരുന്നു ഫാമിനകത്തെ താമസക്കാർ. പിന്

ആദ്യത്തെ ആശീർവാദം

സ്കൂൾ പൂട്ടിയ കാലം‌ അതൊരു വെള്ളിയാഴ്ചയായിരുന്നു. മദ്രസക്കും അവധി. അത്തരം ദിവസങ്ങൾ വലിയ സന്തോഷമായിരുന്നു. വീട്ടുവളപ്പിലോ പാടത്തോ പുഴയിലോ സ്കൂൾ മിറ്റത്തോ ഒക്കെ വെറുതേ അലഞ്ഞു നടക്കാം. വേലിമേലിരിക്കുന്ന ഓന്തിനെ എറിഞ്ഞ് വീഴ്താം. അല്ലെങ്കിൽ കുളങ്ങളിലോ പുഴയിലോ നീന്തിത്തുടുക്കാം. മരങ്ങളിൽ കയറാം അങ്ങനെ പലവിധ നേരം പോക്കുകൾ. സ്കൂൾ മിറ്റത്ത് കളിക്കാനായിരുന്നു അന്നത്തെ പരിപാടി. ഞാൻ നേരത്തേ സ്കൂൾ മിറ്റത്തെത്തി കൂട്ടുകാരേ കാത്ത് നില്പായി. കുറേ നേരം നിന്നിട്ടും ആരെയും കാണാനില്ല.  എൽ ആകൃതിയിലുള്ള ഓടു മേഞ്ഞ ഒറ്റക്കെട്ടിടമായിരുന്നു സ്കൂൾ. സ്കൂളിന്റെ പടിഞ്ഞാറേ അറ്റത്തെ ചെറിയ മുറിയായിരുന്നു ഹെഡ്മാസ്റ്റർ ഗുരുക്കൾ മാസ്റ്ററുടെ ആപ്പീസ്. സ്കൂൾ വളപ്പിന്റെ പടിഞ്ഞാറേ അരികിലെ ഇടവഴിയിലൂടെ കന്നുകളെ  പുഴയുടെ അക്കരേക്ക് മേയ്ക്കാൻ കൊണ്ടുപോകുന്ന കുട്ടികളെയും നോക്കിക്കൊണ്ട് വിജനമായ സ്കൂളിന്റെ തിണ്ണയിൽ തെല്ലൊരു സങ്കടത്തോടെ  ഞാൻ നിന്നു. ആകാശത്തുനിന്നും വലിയ ഒരു മുരൾച്ച കേട്ട് ഞാൻ ഇറങ്ങി നോക്കി. താഴ്ന്ന് പറക്കുന്ന ഒരു ഹെലിക്കോപ്റ്റർ. ഒരു വലിയ തുമ്പിയേപ്പോലെ കണ്ടാറിപ്പാടത്തിനു മുകളിലൂടെ കൊണ്ടൂരക്കുന്ന് ലക്ഷ്യമാക്കി അത് പറന്നു

സ്കൂളിലേക്ക്

എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന് എല്ലാവരും  പറഞ്ഞു. അതിന്റെ  ആവശ്യമില്ല എന്നു തന്നെയായിരുന്നു എന്റെ ഉറച്ച വിശ്വാസം... കാരണമുണ്ട്‌ഞാന്‍ പത്തുവരെ  കൃത്യമായി എഴുതുകയും  എണ്ണുകയും  ചെയ്യുമായിരുന്നു വല്ലോ. അതില്‍ കവിഞ്ഞെന്ത് പഠിക്കാനാ.... അങ്ങനെ ആദിവസം  വന്നു 1961 ലെ ജൂണ്‍ മാസം. തിയ്യതി ഓര്‍മ്മയില്ല ... അന്ന് ഞാനും  ഉമ്മയും  അനുജന്‍ അലിയും  ഉമ്മായുടെ വീട്ടിലായിരുന്നു. കാരക്കാട് റെയില്വേസ്റ്റേഷനടുത്ത്. അവിടെനിന്നും  കൊണ്ടു  പോകാന്‍ വന്നത് ഉപ്പയായിരുന്നു.... പോകണ്ട എന്നു ഞാന്‍ വാശി പിടിച്ചു, പോയേ ഒക്കു എന്ന് ഉപ്പ എന്നെക്കാള്‍‌വലിയ വശിയില്‍... പുതിയ ഉടുപ്പ് അണിയിക്കാനുള്ള എല്ലാവരുടേയും  ശ്രമം  ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഉപ്പ അടിയും  തുടങ്ങി ദിഗംബരനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാന്‍ ... കുട്ടിയേ അടിക്കേണ്ട എന്ന് വഴിയിലുള്ളവരെല്ലാം  പറഞ്ഞു അതു കേള്‍ക്കുന്തോറും  അടുകൂടിയതേയുള്ളൂ ... അങ്ങനെ സ്കൂളിലെത്തി. ഓടിനടക്കുന്നകുട്ടികള്‍ കീറിയ കുപ്പായമിട്ടവര്‍ ചുവന്ന തുണിമാത്രമെടുത്ത് കുപ്പായമിടാത്ത കുട്ടികള്‍ അങ്ങനെ പലകാഴ്ചകള്‍ ഒന്നും  ഞാന്‍ ശ്രദ്ധിച്ചതേയില്ല... സ്കൂള്‍ മിറ്റത്ത് പുല്ലില്‍ കിട

പരിപ്പുതോട്ടിലേക്ക് (ആറളം ഫാമിൽ 4)

അങ്ങനെ സത്യപ്രതിജ്ഞ കഴിഞ്ഞു. ഞങ്ങൾ, ഞാനും മോഹനനും ബഷീറും അഗ്രിക്കൾച്ചർ ഓഫീസർ കലാം സാറിന്റെ മുറിയിലേക്ക് ആനയിക്കപ്പെട്ടു. ഞങ്ങൾ അദ്ദേഹത്തെ വന്ദിച്ച് അകത്തു കയറി. തന്റെ ചെറിയ മുറിയിൽ തിരിയുന്ന കശേരയിൽ വലിയ ഗൗരവത്തിൽ അദ്ദേഹമിരിക്കുന്നു. സുന്ദരമായ വട്ടമുഖത്ത് അതിനു ചേരാത്ത കട്ടിമീശ. മുഖത്ത് ചിരിയുടെ ലാഞ്ചന പോലുമില്ല. എനിക്കതൊരു കൃത്രിമ ഗൗരവമായിട്ടാണു തോന്നിയത്. ചെന്നുകയറിയ ഉടനെ തന്റെ കൊല്ലം ഭാഷയിൽ ഒറ്റ വിരട്ടലായിരുന്നു. ഇവിടെ ഉഴപ്പൊന്നും നടക്കില്ല. നന്നായി ജോലിചെയ്താൽ നിങ്ങൾക്കിവിടെ നല്ല ഭാവിയുണ്ട്. നന്നയി ജോലിചെയ്യാതതിന്റെ പേരിൽ രണ്ടു പേരെ ഈയിടെ പിരിച്ചു വിട്ടതേയുള്ള. പരിചയക്കാരോടും അല്ലാത്തവരോടും മൊക്കെ ആവശ്യത്തിനും അല്ലാതെയും ചിരിക്കുകയും സരസമായി സംസാരിക്കുകയും  ചെയ്യുന്ന പത്തൊമ്പതുകാരനായ എനിക്ക് കലാം സാറിന്റെ വിരട്ട് അത്ര കാര്യമായി ഏറ്റില്ല. മോഹനനും തിരൂർക്കാട്ട് കാരൻ ബഷീറും അസാരം വിരണ്ടു എന്ന് തോന്നുന്നു. എനിക്ക് യൂണിറ്റ് ആറിലേക്കായിരുന്നു നിയോഗം. ഹെഡോഫീസായ ഓടംതോട്ടിൽ നിന്നും ഏഴു കിലോമീറ്ററോളം അകലെ. കലാം സാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഞങ്ങൾ വരാന്തയിൽ വന്നിരുന്നു. അവിടെ രണ്ടു തൊഴിലാള

സിനിമാ ജിഹാദ്

സിനിമ കരുത്തുറ്റ ഒരു മാധ്യമമാണ്. മനുഷ്യന്റെ അബോധമനസിനെ അധിനിവേശിച്ച് പരിവർത്തിപ്പിക്കാൻ ശക്തിയുള്ള മീഡിയ. സിനിമയെ ഇസ്ലാമിനെതിരെ പൊതുബോധം സൃഷ്ടിക്കാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു പാട് ഹോളീവുഡ് സിനിമകൾ ഇതിനുദാഹരണമായി കാണിക്കാനുണ്ട്. സ്റ്റിഫാൻ സ്പിൽ ബർഗ്ഗിന്റെ ട്രൂ ലൈസ് പെട്ടന്ന് ഓർമ്മയിൽ വന്ന ഉദാഹരണം മാത്രം... ഈ ഒഴുക്കിനൊരു തടയിടാൻ പരിശ്രമിച്ച ആളായിരുന്നു മുസ്തഫാ അക്കാദ്. ഇംഗ്ലീഷിലും അറബിയിലുമായി അദ്ദേഹം നിർമ്മിച്ച ദ മെസേജ് ഉമർ മുക്താർ എന്നിവ ഒരു പരിധിവരെ ഇസ്ലാമിനെക്കുറിച്ച് പശ്ചാത്യർക്ക് ഇടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ തീർക്കാൻ കുറെയൊക്കെ പ്രര്യപ്തമായി.‌ പിന്നീട് കുറേക്കൂടി ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശത്തോടെ സലാഹുദ്ദീൻ അയ്യൂബിയുടെ കഥ സിനിമയാക്കാൻ ശ്രമിക്കുന്നതിനിടെ ഇറാക്കിൽ വെച്ച് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിനു നേരെ സാമ്രാജ്യത്വ സേന നടത്തിയ റോക്കറ്റാക്രമണത്തിൽ അദ്ദേഹം തന്റെ മകളോടൊപ്പം കൊല്ലപ്പെടുകയായിരുന്നു.... അതുപോലെ ഇറാനിയൻ സംവിധായകൻ മജീദി മജ്ജീദിയുടെ ചില സിനിമകളും ഇവ്വിഷയകമായി പറയാവുന്നതാണ്.  ഇവയൊക്കെ ഒഴിച്ചാൽ സാമ്പ്രദായിക സിനിമകളുടെ പൊതുവായ രീതി ഇസ്ലാമി

കടം കഥ.....

എന്നും കഥ പറഞ്ഞു തന്നിരുന്നത് ഉമ്മയും വെല്ല്യുമ്മയു മൊക്കെ യായിരുന്നു.. ജിന്നിന്റെ യും മലക്കിന്റേയും ശൈത്താന്മാരുടെയു മൊക്കെ കഥകൾ.ബദറുൽ മുനീറി ന്റെ യും ഹുസനുൽ ജമാലിന്റെ യും കഥകൾ ..ഒരു ദിവസം രണ്ടു പേരും തഴഞ്ഞപ്പോൾ വീട്ടിലെ അടുക്കളയിൽ ഭരണം നടത്തിയിരുന്ന ഇത്തിക്കുട്ടി താത്താനോട് നാലു വയസ്സുകാരൻ ചോദിച്ചു യ്കൊരു കത പറഞ്ഞു തര്വോ... കുട്ടീ വേറെ പണിയുണ്ട് തൊടൂ‌ല്‌‌  പോയി കളിക്ക് എന്നായി തള്ള... കുറച്ചുനേരം പുറത്തൊക്കെ പോയി വന്ന് വീണ്ടും അടുക്കളയിൽ തിരക്കിട്ടെന്തോ പണിചെയ്യുകയായിരുന്ന അവരോടു വീണ്ടും ചോദിച്ചു കഥപറഞ്ഞ് തര്വോ ?.. അപ്പോഴവർ പറഞ്ഞു ... കത കത കസ്തൂരി... കണ്ണൻ ചെരട്ട വില്ലൂരി .. കാക്കാതോട്ടിലെ മീനിനു മുള്ളില്ലാ... അതെന്താന്നറിയ്വോ  ... കുട്ടി പറഞ്ഞു ഇല്ല.. ന്നാ അതു പോയി ആലോയ്ച്ച് കണ്ടു പുടിച്ച് ബാ ന്നാ ബെല്ല്യേ കത പറഞ്ഞു തരാ.. കുട്ടി കടം കഥ മനസ്സിലിട്ട് പുറത്തിറങ്ങി ... വിശാലമായ തൊടിയിലൂടേ മാവുകളും പ്ലാവുകളും വെയിൽ കൊണ്ട് ചിത്രം വരയ്കുന്ന വഴികളിലൂടെ തെളിനീരിൽ പരൽ മീനുകൾ പുളച്ചു നീന്തുന്ന കുളക്കരയിലൂടെ വയൽ വരമ്പിലൂടെ ഒക്കെ അലയുന്നതിന്നിടെ  കടം കഥ എവിടെയോ വീണുപോയി.  പിന്നെ കാലങ്ങൾക്കു ശേഷ

മഴയുടെ പാട്ട്.

പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകൾ ഇപ്പോൾ എവിടെയാണാവോ . തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന  മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....