Posts

Showing posts from July, 2020

ബദ് രീങ്ങടെ പോത്ത് ..........

ബദരീങ്ങളുടെ ഓര്‍മ്മപുതുക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആവേശമാണ്‌. വാണിയംകുളം ചന്തയില്‍ ഇറങ്ങിയതില്‍ വെച്ചേറ്റവും വലിയ പോത്തുകളെ  അന്നേക്കായി ഞങ്ങള്‍ വാങ്ങും. ബദരീങ്ങടെ ആണ്ടിന്റെ ആന്ന് പള്ളിയില്‍ വെച്ച അവയെ അറുത്ത് വേവിക്കും. എന്നിട്ട് എല്ലാവീട്ടില്‍ നിന്നും പത്തിരിയുണ്ടാക്കി പള്ളിയിലേക്ക് കൊണ്ടു വരും. അവിടെ നിന്നും ഒരു വിഹിതം പത്തിരി പള്ളിയില്‍ എടുത്ത് ബാക്കിയും വേവിച്ച ഇറച്ചിയും കൂടി വീടുകളിലേക്കു തന്നെ കൊടുക്കുന്നു. വലിയ ചെമ്പുകളിലിട്ട് വേവിച്ച നല്ല എരിവുള്ള പോത്തിറച്ചിയും പത്തിരിയും എന്തു രസമാണെന്നോ... അതുകൂട്ടി നോമ്പുതുറക്കുമ്പോള്‍ എല്ലാമുഅ‌് മിനീങ്ങളും ബദിരീങ്ങളെ നന്നായി ഓര്‍ക്കും ... എന്താവശ്യം വന്നാലും  ഞങ്ങള്‍ ന്റെ അസ്ഹാബുല്‍ ബദ്‌രീങ്ങളേ എന്നു വിളിക്കുന്നത് ഞങ്ങള്‍ക്ക് അവരെ ഓര്‍മ്മയില്ലാഞ്ഞിട്ടാണോ....  ഇങ്ങനെയൊക്കെയായിട്ടും ഒരു കൂട്ടര്‍ പറയുന്നു  ഞങ്ങള്‍ക്ക് ബദ്‌രീങ്ങളെ അറിയില്ല എന്ന്. അവരുടെ എതിര്‍പ്പുകള്‍ കൂടിയതോടെ ഞങ്ങള്‍ വാങ്ങുന്ന പോത്തുകളുടെ എണ്ണവും കൂടിയെന്നേയുള്ളൂ... ഓര്‍മ്മപ്പെരുന്നാളിന്റെ ഒരാഴ്ചമുമ്പുതന്നെ ഞങ്ങള്‍ പോത്തുകളെകൊണ്ടു വരും. എന്നിട്ട് എല്ലാവരും കാണുന്നേടത്ത് കെട്ടു