Posts

Showing posts from June, 2023

സ്കൂളിലേക്ക്

എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന് എല്ലാവരും  പറഞ്ഞു. അതിന്റെ  ആവശ്യമില്ല എന്നു തന്നെയായിരുന്നു എന്റെ ഉറച്ച വിശ്വാസം... കാരണമുണ്ട്‌ഞാന്‍ പത്തുവരെ  കൃത്യമായി എഴുതുകയും  എണ്ണുകയും  ചെയ്യുമായിരുന്നു വല്ലോ. അതില്‍ കവിഞ്ഞെന്ത് പഠിക്കാനാ.... അങ്ങനെ ആദിവസം  വന്നു 1961 ലെ ജൂണ്‍ മാസം. തിയ്യതി ഓര്‍മ്മയില്ല ... അന്ന് ഞാനും  ഉമ്മയും  അനുജന്‍ അലിയും  ഉമ്മായുടെ വീട്ടിലായിരുന്നു. കാരക്കാട് റെയില്വേസ്റ്റേഷനടുത്ത്. അവിടെനിന്നും  കൊണ്ടു  പോകാന്‍ വന്നത് ഉപ്പയായിരുന്നു.... പോകണ്ട എന്നു ഞാന്‍ വാശി പിടിച്ചു, പോയേ ഒക്കു എന്ന് ഉപ്പ എന്നെക്കാള്‍‌വലിയ വശിയില്‍... പുതിയ ഉടുപ്പ് അണിയിക്കാനുള്ള എല്ലാവരുടേയും  ശ്രമം  ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഉപ്പ അടിയും  തുടങ്ങി ദിഗംബരനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാന്‍ ... കുട്ടിയേ അടിക്കേണ്ട എന്ന് വഴിയിലുള്ളവരെല്ലാം  പറഞ്ഞു അതു കേള്‍ക്കുന്തോറും  അടുകൂടിയതേയുള്ളൂ ... അങ്ങനെ സ്കൂളിലെത്തി. ഓടിനടക്കുന്നകുട്ടികള്‍ കീറിയ കുപ്പായമിട്ടവര്‍ ചുവന്ന തുണിമാത്രമെടുത്ത് കുപ്പായമിടാത്ത കുട്ടികള്‍ അങ്ങനെ പലകാഴ്ചകള്‍ ഒന്നും  ഞാന്‍ ശ്രദ്ധിച്ചതേയില്ല... സ്കൂള്‍ മിറ്റത്ത് പുല്ലില്‍ കിട