ഞാനും മനോരമയും

ഒരു കുടയും കുഞ്ഞു പെങ്ങളും
എന്ന മുട്ടത്തു വർക്കിയുടെ ലഘുനോവലാണ് വായിച്ചവയിൽ ആഗണത്തിൽ ആദ്യത്തേത് എന്നു തോന്നുന്നു. അതിനു മുമ്പ് ചിലമ്പൊലി പൂമ്പാറ്റ മുതലായവയിലെ ചിത്ര കഥകളും കുട്ടിക്കഥകളുമൊക്കെയേ വായിച്ചിരുന്നുളളൂ. ആയിടക്കാണ് ചേക്കാമു മാസ്റ്റർ കാരക്കാട്ട് മനോരമ ഏജൻസി എടുത്തത്. അമ്മാവൻ അലിമാസ്റ്റർ വാരികയുടെ പതിവു വരിക്കാരനായി. അതുവഴി മനോരമ വാരിക വായിക്കുക പതിവായി. അതിൽ വരാറുളള ബോബനും മോളിയു പിന്നെ അതിലെ പൈങ്കിളിനോവലുകളും മുടങ്ങാതെ വായിച്ചു വന്നു. പത്താം ക്ലാസിലൊക്കെ എത്തിയതോടെ മാതൃഭൂമി കുങ്കുമം കലാകൗമുദി മുതലായവയൊക്കെ വായിക്കാൻ തുടങ്ങിയപ്പോൾ  മനോരനയോടുളള കമ്പം പതുക്കെ കുറയുകയായിരുന്നു. എന്നിട്ടും ബോബനും മോളിയും വായിക്കാൻ വേണ്ടി മാത്രം മനോരമക്ക് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ടോംസ് സാറിനെ തികഞ്ഞ നന്ദി കേടിലൂടെ മനോരമ പുറത്താക്കും വരെ ആബന്ധം തുടർന്നു.... കലാകൗമുദി അതിൽ ബോബനും മോളിയും വരക്കാൻ അദ്ദേഹത്തെ അനുവദിച്ചത് സാഹിത്യ കേരളത്തിന് അനുഗ്രഹമായി...
ഒരു പ്രസിദ്ധീകരണത്തെ അതിന്റെ പിറകിലെ പേജിൽ നിന്നു വായിച്ചു തുടങ്ങാൻ മലയാളിയെ പ്രേരിപ്പിച്ച രചയിതാവ് എന്ന ഖ്യാദി ടോംസിനു മാത്രം. ഇനി നമ്മുടെ കൂടെ അദ്ദേഹമില്ല...
സ്മരണക്കുമുന്നിൽ നമ്ര ശിരസ്കനായി...

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്