വൈതരണി

രണ്ടായിരത്തി ഒന്നു മുതല്‍ രണ്ടായിരത്തി പതിനൊന്നുവരെയുള്ള വര്‍ഷങ്ങള്‍ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ മായ കാലഘട്ടമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ഒരു കാര്യവുമില്ലാതെ അപമാനകരമായ് ആരോപണങ്ങളൂം വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന കാലം. എന്റെ ഈശ്വരവിശാസം എന്നെ ഏറ്റവും കൂടുതല്‍ തുണച്ച സന്ദര്‍ഭവും അതുതന്നെ. ഈ കാലഘട്ടത്തില്‍ ഞാന്‍ പഠിച്ച ഏറ്റവും വിലപ്പെട്ട പാഠം നാമൊരിക്കലും മനുഷ്യരെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി കഷ്ടപ്പെടരുത് മറിച്ച് ഈശ്വരനെ ബോദ്ധ്യപ്പെടുത്താന്‍ മാത്രം ശ്രമിക്കുക എന്നതായിരുന്നു... ക്രമേണ ഞാന്‍ എന്റെ ജീവിതത്തെ ഒരു കാര്‍ട്ടൂണ്‍ പോലെ നോക്കിക്കാണാന്‍ തുടങ്ങി ബോബനും മോളിയിലെ വക്കീലും പഞ്ചായത്തു പ്രസിഡന്റും പോലുള്ളവരുടെ കൂട്ടത്തില്‍ ഒരു സൂപ്രണ്ടായി ഞാനും ..  ഞാനടങ്ങുന്ന ഒരു കാര്‍ട്ടൂണായി ഞാനെന്റെ ഔദ്യോകിക ജീവിതത്തെ നര്‍മ്മോക്തിയോടെ ആസ്വദിക്കാന്‍ തുടങ്ങിയതോടെ സമ്മര്‍ദ്ധം കുറെ കുറഞ്ഞുകിട്ടി. എന്നെ യടക്കം   എല്ലാവരേയും ഞാന്‍ പരിഹസിക്കാന്‍ തുടങ്ങി.അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ ഈ ജോലി ഉപേക്ഷിക്കുകയോ മറ്റോ ചെയ്തേനേ... നന്ദി  സര്‍വ്വേശ്വരാ..നന്ദി നീ വഴി നടത്തുന്നു ഞാന്‍ നടക്കുന്നു...

Comments

Popular posts from this blog

കൗണ്ടർ ഇന്റലിജൻസ്

മഴയുടെ പാട്ട്.

സ്കൂളിലേക്ക്